തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്. രേഖകള്‍ പരിശോധിച്ച ശേഷം ഇന്ന് അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും. മംഗലാപുരം ,ജയ്പൂര്‍ തുടങ്ങി മറ്റു നാല് വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി ഗ്രൂപ്പ് ആയിരുന്നു മുന്നിലെത്തിയത്. വിമാനത്താവളം നടത്തിപ്പിനായുള്ള ലേലത്തില്‍ സംസ്ഥാന സര്‍ക്കാറിന് കീഴിലെ കെ.എസ്.ഐ.ഡി.സി പങ്കെടുത്തെങ്കിലും രണ്ടാമത് എത്താനേ കഴിഞ്ഞുള്ളൂ. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തിലും അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്. അതേസമയം സ്വകാര്യവത്കരണത്തിനെതിരായ ഹരജി ഹൈകോടതി തള്ളിയിരുന്നു.രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കാനുള്ള ലേലമായിരുന്നു നടന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിനായി പ്രധാനമായി ലേലത്തില്‍ പങ്കെടുത്തത് അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരിനായി കെ.എസ്.ഐ.ഡി.സിയും ഹൈദരാബാദ് ബംഗളൂരു വിമാനത്താവള നടത്തിപ്പുകാരായ ജി.എം.ആര്‍ ഗ്രൂപ്പും ആയിരുന്നു. ഏറ്റവും കൂടുതല്‍ ലേലത്തുക ക്വാട്ട് ചെയ്തത് അദാനി ഗ്രൂപ്പാണ്. റൈറ്റ് ഓഫ് റഫ്യൂസല്‍ എന്ന നിലക്ക് കേന്ദ്രം നല്‍കിയ ആനുകൂല്യവും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിക്ക് കിട്ടിയില്ല.പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കില്‍ രണ്ടാമതുള്ള കെ.എസ്.ഐ.ഡി.സിക്ക് കരാര്‍ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്ര ഇളവ്. രണ്ടാമത് എത്തിയ കെ.എസ്.ഐ.ഡി.സിയേക്കാള്‍ വന്‍ തുകയാണ് ഒന്നാമതുള്ള അദാനി നിര്‍ദ്ദേശിച്ചത്. തിരുവനന്തപുരത്തിന് പുറമെ മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലെ ലേലത്തിലും അദാനി തന്നെയാണ് ഒന്നാമതെത്തിയത്. ഗുവാഹത്തി വിമാനത്താവളത്തിന്റെ ലേല നടപടികള്‍ ചില സംഘടനകള്‍ അവിടുത്തെ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ സ്റ്റേ ചെയ്തിരുന്നു. അതേസമയം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്ന പ്രതിഷേധിച്ച് കോട്ട സമരസമിതി ഇന്ന് മാര്‍ച്ച് നടത്തും.
Post Your Comments