ചെന്നൈ: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തിനെ തുടര്‍ന്ന് പോര് വിമാനം തകര്‍ന്ന് പാക്കിസ്ഥാന് കസ്റ്റഡിയിലായ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദനെ കുറിച്ച് പ്രതികരിച്ച് പിതാവ് എയര്‍മാര്‍ഷല്‍ സിംഹക്കുട്ടി വര്ദ്ധമാന്. അഭിനന്ദനെ കുറിച്ച് ആശങ്ക പങ്കുവയ്ക്കുകയും അവന്റെ തിരിച്ച് വരവിനായി ആഗ്രഹിക്കുകയും ചെയ്ത ഏല്ലാര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
അഭിനന്ദന് മുറിവേറ്റിട്ടില്ലെന്നും മാനസികമായി തളര്‍ന്നിട്ടില്ലെന്നുമാണ് പുറത്ത് വന്ന വീഡിയോകള്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു. ഈ സമയത്ത് മകനെ കുറിച്ച് ആലോചിച്ച് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുറത്തു വന്ന വീഡിയോകളില്‍ വളരെ ധീരമായി തന്നെയാണ് അഭിനന്ദന് സംസാരിക്കുന്നത്. അവന് യഥാര്‍ത്ഥ സൈനികനാണെന്നും നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അവന്റെ തിരിച്ച് വരവിന് വേഗം കൂട്ടുമെന്നും പിതാവ് എയര്‍മാര്‍ഷല്‍ സിംഹക്കുട്ടി വര്ദ്ധമാന് പറഞ്ഞു. അതേസമയം പാക് കസ്റ്റഡിയില്‍ അവന് പീഡനങ്ങള്‍ നേരിടരുതെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് പിതാവ് വ്യക്തമാക്കി. ശാരീരിക മാനസിക ആരോഗ്യത്തോടെ സുരക്ഷിതമായി അവന് തിരികെയെത്തണമെന്നതാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments