Latest NewsUAEGulf

യു.എ.ഇ സ്വദേശികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിക്ക് വ്യാപക പിന്തുണ

യു.എ.ഇ സ്വദേശികള്‍ക്ക് 32 ബില്യന്‍ ചെലവിട്ട് 34,000 വീടുകള്‍ ആറു വര്‍ഷം കൊണ്ട് നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിക്ക് വ്യാപക പിന്തുണ. ഗള്‍ഫ് മേഖലയില്‍ സ്വദേശികള്‍ക്കു വേണ്ടി രൂപം നല്‍കുന്ന ഏറ്റവും മികച്ചതും വിപുലവുമായ ഭവന നിര്‍മാണ പദ്ധതി കൂടിയാണിത്. 15, 000 ദിര്‍ഹം മാസ ശമ്പളമുള്ള ഇമറാത്തികള്‍ക്ക് ശൈഖ് സായിദ് ഭവന പദ്ധതിയില്‍ ഗ്രാന്റിന് അപേക്ഷിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും റാസല്‍ ഖൈമയില്‍ പുരോഗമിക്കുന്ന സ്വദേശി ഭവന പദ്ധതി പ്രദേശത്ത് പരിശോധനാ സന്ദര്‍ശനം നടത്തി.

ദുബൈ അല്‍ അവീറിലും ഷാര്‍ജ അല്‍ സിയൂഹിലും പുതിയ ഭവന നിര്‍മാണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് പശ്ചാത്തല സൗകര്യ വികസന മന്ത്രിയും ശൈഖ് സായിദ് ഭവന പദ്ധതി ചെയര്‍മാനുമായ ഡോ. അബ്ദുല്ല മുഹമ്മദ് ബില്‍ ഹൈഫ് അല്‍ നുഐമി അറിയിച്ചു. ജല ഉപയോഗം 40 ശതമാനവും വൈദ്യുതി ഉപയോഗം 20 ശതമാനവും കുറവുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഭരണകൂടത്തിന്റെ മുന്തിയ പരിഗണന സ്വദേശികളുടെ ഉയര്‍ച്ച തന്നെയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. എല്ലാ പൗരന്‍മാര്‍ക്കും മാന്യമായ ജീവിതം ഉറപ്പാക്കുക എന്നത് കര്‍ത്യവമാണ്. ജനതയുടെ നിരന്തര ത്യാഗങ്ങളാണ് രാജ്യത്തിന്റെ വികസനത്തിന് നിമിത്തമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button