
ചങ്ങനാശേരി; തടിയിൽ നിർമ്മിച്ച അഴികൾ ഒടിച്ച് മാറ്റി വീട്ടിൽ കടന്ന കള്ളന് മോഷണത്തിനായി വിലപിടിപ്പുള്ളതൊന്നും ലഭിച്ചില്ല.
തുടർന്ന് വീട്ടുകാർ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കേക്കും, ഡബിൾഓംലറ്റും മുന്തിരിയുമൊക്കെ അകത്താക്കിയിട്ടാണ് മോഷ്ടാവ് പോയത്.
കുരിശുംമൂട് ചൂളപ്പടിക്ക് സമീപമുള്ള ജിജോ വർഗീസിന്റെ വീട്ടിലാണ് മോഷ്ടാവെത്തിയത്. ജിജോയുടെ ഒന്നര വയസുള്ള കുട്ടി കുടുക്കയിൽ സൂക്ഷിച്ചിരുന്ന നാണയതുട്ടുകളും പെറുക്കിയാണ് മോഷ്ടാവ് പോയത്.
Post Your Comments