ശ്രീനഗര്‍: ജമ്മുകശ്മിരില്‍ ഇന്ന് സൈനികരും ഭീകരരും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പട്ട ഭീകരരില്‍ ഔരാള്‍ പാകിസ്ഥാന്‍ സ്വദേശി. ഇന്ത്യന്‍ സൈനിക മേധാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇയാളോടൊപ്പം കൊല്ലപ്പെട്ട മറ്റൊരു ഭീകരന്‍ ജമ്മു സ്വദേശിയാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
ജമ്മു കശ്മിരിലെ ഷോപിയാനിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്. ഷോപിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടല്‍. ഭീകരര്‍ താമസിക്കുന്ന കെട്ടിടം വളഞ്ഞായിരുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. സംഭവത്തില്‍ നിരവധി ഭീകരര്‍ക്ക് പരിക്കേറ്റു.
അതേസമയം ജമ്മുവിലെ പല മേഖലകളിലും നിരവധി ഭീകരര്‍ ഇപ്പോഴും തമ്പടിച്ചിട്ടുണ്ടെന്നാണ് സൈന്യം നല്‍കുന്ന വിവരം. കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് സംസ്ഥാനത്ത് നല്‍കിയിരിക്കുന്നത്. ഭീകരരെ നേരിടാന്‍ വരും ദിവസങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു.
Post Your Comments