Latest NewsIndia

പാകിസ്ഥാനെതിരെ ഇന്ത്യയുടെ മിന്നലാക്രമണം : പ്രതികരണവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ഇന്ത്യന്‍ വ്യോമസേന നടത്തചിയ മി്ന്നലാക്രമണത്തെ കുറിച്ച് പ്രതികരണവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . ഇന്ത്യന്‍ വ്യോമസേന നടത്തിയ ഫലപ്രദമായ ആക്രമണം സ്വാഗതാര്‍ഹമാണെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി.

ആക്രമണത്തെ കുറിച്ച് മന്ത്രിമാര്‍ വിശദീകരിച്ചിട്ടുണ്ട്. ഭീകരര്‍ക്ക് എതിരെയുള്ള അക്രമമാണിതെന്നും സൈനിക ആക്രമണത്തിന്റെ സ്വഭാവം ഇതിനില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, കശ്മീരിലെ സംഘര്‍ഷാവസ്ഥയും അരക്ഷിതാവസ്ഥയും ഒഴിവാക്കാന്‍ നടപടി വേണം. സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.. രാജ്യത്ത് സങ്കുചിത ദേശീയവാദം പടരാനും സംഘര്‍ഷാവസ്ഥ ഉണ്ടാകാനുമുള്ള നീക്കം അനുവദിക്കരുതെന്നും യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button