ഇസ്ലാമാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ നിലപാടിനെിരെ പാകിസ്ഥാന്‍. പുല്‍വാമ ചാവേര്‍ ആക്രമണ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ലോകകപ്പില്‍ മത്സരിക്കില്ലെന്നാണ് ഇന്ത്യ നിലപാട് അറിയിച്ചിരിക്കുന്നത്. ഇിനെതിരെയാണ് പാക്കിസ്ഥാന്‍ രംഗത്തുവന്നത്. . ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ സമീപിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യ പ്രാഥമിക റൗണ്ടില്‍ തങ്ങളോട് കളിക്കില്ല എന്ന നിലപാടിലാണ്.
അങ്ങനെ ആദ്യ റൗണ്ടില്‍ കളിക്കാതിരുന്നാല്‍ അടുത്ത ഘട്ടത്തില്‍ ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോഴും ഇന്ത്യ ഇതേ നിലപാട് തന്നെയാകില്ലേ സ്വീകരിക്കുകയെന്നും പാക്ക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ ചോദിക്കുന്നു. ഇക്കാര്യങ്ങളാണ് അവര്‍ ഐസിസിക്കു മുന്‍പാകെ ഉന്നയിക്കുക. അതേസമയം, പാക് നിലപാട് സംബന്ധിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ്, ചേതന്‍ ചൗഹാന്‍ തുടങ്ങിയവര്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കേണ്ടെന്ന അഭിപ്രായമുയര്‍ത്തി രംഗത്തെത്തിയിരുന്നു.
Post Your Comments