ഇന്ത്യയുടെ ധീരരായ 40 സി ര്‍ പി ഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണം രാജ്യത്തിന്റെ എക്കാലത്തെയും നീറുന്ന ഓര്‍മകളില്‍ ഒന്നായിരിക്കും. എന്നാല്‍ ആക്രമണത്തില്‍ പതുങ്ങിയിരുന്നല്ല മറിച്ച് ഭീകരരെ അവരുടെ മടയില്‍ ചെന്ന് നേരിടുകയാണ് നമ്മുടെ സേന ചെയ്തത്.
ചൊവ്വാഴ്ച നടന്ന പ്രത്യാക്രമണത്തില്‍ ജെയ്ഷെ ഇ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് വ്യോമസേനയുടെ മിറാഷ് പോര്‍വിമാനം തകര്‍ത്തത്. പുലര്‍ച്ചെ നമ്മുടെ വീരസൈനികര്‍ പാകിസ്ഥാനില്‍ ബോംബ് വാര്‍ഷിക്കുമ്പോഴാണ് രാജസ്ഥാനില്‍ മഹാവീര്‍ സിംഗിന്റെ ഭാര്യ സോനം പ്രസവവേദനയോടെ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. പാകിസ്താനിലെ ഭീകരക്യാമ്പുകള്‍ സൈന്യം നിലംപരിശമാക്കുമ്പോള്‍ സോനത്തിനു ചുറുചുറകുള്ള ഒരു ആണ്‍കുഞ്ഞു പിറന്നു.
രാജ്യത്തിന്റെ ആനന്ദത്തോടൊപ്പം ചേര്‍ന്ന കുടുംബം കുട്ടിക്ക് മിറാഷ് എന്ന് പേര് നല്‍കി. രാജ്യം എക്കാലവും ഓര്‍ക്കുന്ന അഭിമാന നിമിഷത്തിനു കാരണമായ പോര്‍വിമാനത്തിന്റെ പേരില്‍ അവന്‍ അറിയപ്പെടും -മിറാഷ് റാത്തോര്‍. ആക്രമണത്തിന് പിന്നാലെ പാകിസ്താന്റെ ഒരു ആളില്ല വിമാനം ഇന്ത്യ തകര്‍ത്തിരുന്നു. സ്വയം പ്രതിരോധം എന്ന നിലയില്‍ തങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ചു എന്ന് പാക്കിസ്ഥാന്‍ പിന്നീട് പറഞ്ഞു.
Post Your Comments