കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നേപ്പാൾ ടൂറിസം മന്ത്രി രബീന്ദ്ര അധികാരി ഉൾപ്പെടെ ഏഴു പേർ മരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച നേപ്പാളിലെ ടെഹ്രതും ജില്ലയിലായിരുന്നു അപകടം. പതിബാര ക്ഷേത്രം സന്ദർശിക്കാനും ചുഹാൻ ദൻഡ വിമാനത്താവളത്തിലെ നിർമാണം വിലയിരുത്താനുമുള്ള മന്ത്രിയുടെ യാത്രക്കായി പതിബാരയിൽനിന്നും ഉയർന്നുപൊങ്ങിയ എയർ ഡൈനാസ്റ്റി ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നത്.
Nepal: The Civil Aviation Authority has confirmed that all 6 on board including the tourism minister are dead in a chopper crash https://t.co/7Sc9vsfhfS
— ANI (@ANI) February 27, 2019
ടൂറിസം സംഘാടകനും വ്യോമയാന സംഭരകനുമായ ആംഗ് സെരിംഗ് ഷെർപ്പ, പ്രധാനമന്ത്രി കെ.പി ശർമ ഓലിയുടെ സഹായി യുബരാജ് ദഹൽ, വ്യോമയാന ഡപ്യൂട്ടി ഡയറക്ടർ ജനറൽ ബിരേന്ദ്ര പ്രസാദ് ശ്രേഷ്ട എന്നിവരാണ് മരിച്ച മറ്റു ആറു പേർ. അപകടമുണ്ടായ ഉടനെ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതായും റിപ്പോർട്ട് ഉണ്ട്.
Post Your Comments