പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക് ഭീകരര്‍ക്ക് ശക്തമായ രീതിയില്‍ തിരിച്ചടി നല്കിയ ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനവുമായി മേജര്‍ രവി. ഒരു പൗരനും അപകടം വരുത്താതെ ഭീകരരുടെ ക്യാമ്പുകള്‍ ഇല്ലാതാക്കിയ 12 പൈലറ്റുമാരെയും താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും പുല്‍വാമ ഭീകരാക്രമണത്തിന് തല്‍ക്ഷണം മറുപടി നല്കിയ സര്‍ക്കാരിന് താന്‍ നന്ദി പറയുന്നുവെന്നും മേജര്‍ രവി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു പൗരനും ഒരു അപകടവും വരുത്താതെ പാക് ഭീകരരുടെ ക്യാമ്പുകള്‍ നിഷ്പ്രയാസം ഇല്ലാതാക്കിയ ആ 12 പൈലറ്റുമാരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ഉടനെ തന്നെ മറുപടി നല്കിയ ഇപ്പോഴത്തെ സര്‍ക്കാരിന് എന്റെ ആത്മാര്‍ഥമായ നന്ദി.
ഒന്നിച്ച് ഒത്തൊരുമയോടെ നിന്ന എന്റെ രാജ്യത്തെ പൗരന്മാര്ക്ക് എന്റെ നന്ദി. രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ മറ്റെല്ലാം രണ്ടാമതായി മാറും. ഇന്ത്യന്‍ വ്യോമസേനയ്ക്ക് സല്യൂട്ട് മേജര്‍ രവി കുറിച്ചു.
Post Your Comments