KeralaLatest News

എന്‍.കെ പ്രേമചന്ദ്രന് അഭിവാദ്യം: ബിജെപിയുടെ ഫ്‌ളെക്‌സ് വിവാദത്തില്‍

കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ പ്രശംസിച്ച് ബിജെപി സ്ഥാപിച്ച് ഫ്‌ളെക്‌സ് ബോര്‍ഡ് വിവാദത്തില്‍. ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ച എം.പിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ഫ്‌ളെക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ബിജെപിയുടെ കൊറ്റംങ്കര കൗണ്‍സിലറാണ് ഫ്‌ളെക്‌സ് വച്ചത്. സംഭവത്തില്‍ ബിജെപി ജില്ലാ നേതൃത്വം കൗണ്‍സിലറോട് വിശദീകണം ആവശ്യപ്പെട്ടു.

അതേസമയം ഫ്‌ളെക്‌സിനെ ചൊല്ലി കൊല്ലത്ത് എല്‍.ഡി.എഫ്..യുഡിഎഫ് പോരും നടക്കുന്നുണ്ട്. പ്രേമചന്ദ്രന്റെ സംഘപരിവാര്‍ ബന്ധത്തിന്റെ തെളിവാണ് ഫ്‌ളെക്‌സെന്നാണ് സിപിഎമ്മിന്റെ ആരോപിച്ചപ്പോള്‍ എം.പി.യെ അപകീര്‍ത്തിപ്പെടുത്താന്‍ സിപിഎം തന്നെ് ഫ്‌ളെക്‌സ് സ്ഥാപിച്ചതെന്ന് യുഡിഎഫ് പറയുന്നു.

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ട് വന്നത് എന്‍ കെ പ്രേമചന്ദ്രനാണെന്ന സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. ഇത് നിലനില്‍ക്കെയാണ് പുതിയ വിവാദം. കൊറ്റംങ്കര ഇരുപതാം വാര്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചതിനാണ് കൗണ്‍സിലര്‍ ശിവാനന്ദന്‍ എംപിക്ക് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. നാടിന് നല്ലത് ചെയ്തത് ആരായാലും അയാള്‍ക്ക് അഭിനന്ദനം അറിയിക്കേണ്ടതാണെന്നായിരുന്നു വിവാദത്തോടുള്ള ശിവാനന്ദന്റെ പ്രതികരണം.

അതേസമയം ഫ്‌ളെക്‌സ് ബോര്‍ഡിന് സ്ഥാപിച്ചതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് ബിജെപി പറയുന്നത്. തുടര്‍ന്ന് കൗണ്‍സിലറോട് ബിജെപി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേമചന്ദ്രന് ഒരു തരത്തിലുള്ള പിന്തുണയുമില്ലെന്നും ബിജെപി വ്യക്തമാക്കി. കൂടാതെ വിവാദത്തിനെ തുടര്‍ന്ന് ഫ്്‌ളെക്‌സില്‍ ബി്‌ജെപി എന്നെഴുതിയിടത്ത് മാറ്റം വരുത്തി പൗര സമിതി എന്നാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button