Latest NewsIndia

3 മാസത്തിലൊരിക്കൽ ടിക്കറ്റ് നിരക്ക് പരിഷ്കരിക്കണം; ​ഗതാ​ഗതവകുപ്പ്

നിരക്ക് ഏകീകരിച്ചാലത് യാത്രക്കാർക്കും കോർപ്പറേഷനും ​ഗുണകരമാകുമെന്നും മന്ത്രി

ബെം​ഗളുരു: ഇന്ധനവിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നോക്കി അതിനനുസരിയ്ച്ച് 3 മാസത്തിലൊരി്ക്കൽ ടിക്കറ്റ് നിരക്ക് പരിഷ്കരിയ്ക്കണമെന്ന നിർദേശവുമായി ​ഗതാ​ഗതവകുപ്പ് രം​ഗത്ത്.

ഇത് സംബന്ധിച്ചുള്ള വിശദമായ കുറിപ്പ് മുഖ്യമന്ത്രിക്ക് നൽകി കഴിഞ്ഞതായി ഡിസി തമണ്ണ വ്യക്തമാക്കി. 4 ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് കീഴിൽ വരുന്ന ബസുകളുടെ നിരക്കാണ് പരിഷ്ക്കരിയ്ക്കുന്നത്.

ഡീസൽ വില ഉയർന്നിട്ടും ബിഎംടിസി നിരക്കിൽ യാതൊരു മാറ്റവും വരുത്താതിരുന്നത് മൂലം വൻ നഷ്ടമാണ് ഉണ്ടായത്. ഡീസൽ വിലക്കനുസരിച്ച് നിരക്ക് ഏകീകരിച്ചാലത് യാത്രക്കാർക്കും കോർപ്പറേഷനും ​ഗുണകരമാകുമെന്നും മന്ത്രി തമണ്ണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button