സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച സഹകരണ കരാറുകള്‍ക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കിരീടാവകാശിയുടെ ഏഷ്യന്‍ പര്യടനവും യോഗം വിലയിരുത്തി. അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശന വേളയില്‍ വിവിധ രാഷ്ട്ര നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയും ഒപ്പുവെച്ച കരാറുകളും സഹകരണം ശക്തമാക്കാന്‍ ഉപകരിക്കുമെന്ന് മന്ത്രിസഭാ പ്രത്യാശ പ്രകടിപ്പിച്ചു.
മറ്റു നേതാക്കളുമായുള്ള കൂടികാഴ്ച വാണിജ്യ രംഗത്ത് ഉണര്‍വുണ്ടാകാനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ബ്രിട്ടന്റെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് ശാഖ സൗദിയില്‍ തുറക്കാനും മന്ത്രിസഭാ അംഗീകാരം നല്‍കി. ധനകാര്യമന്ത്രി മുഹമ്മദ് അല്‍ ജദ് ആന്‍ ഈ വിഷയത്തില്‍ ആവശ്യമായ ചര്‍ച്ച നടത്തി ധാരണകള്‍ ഒപ്പുവെക്കും. ഉഗാണ്ടയുമായി തൊഴില്‍ കരാര്‍ ഒപ്പുവെക്കാനും മന്ത്രിസഭാ തീരുമാനിച്ചു. വീട്ടുവേലക്കാര്‍, തൊഴിലാളികള്‍ എന്നിവരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ഒപ്പുവെക്കുക. തൊഴില്‍ മന്ത്രി അഹ്മദ് അല്‍ രാജഹി സമര്‍പ്പിച്ച കരടിന് മന്ത്രിസഭാ അംഗീകാരം നല്‍കുകയായിരുന്നു.
Post Your Comments