കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നുള്ള പുക ശല്യം നിയന്ത്രണ വിധേയമായതായി ജില്ലാ ഭരണകൂടം. പുക നിയന്ത്രിക്കാനായതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് കുറവുണ്ടായിട്ടുണ്ടെങ്കിലും അഗ്‌നിശമനസേനയും പൊലീസും ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് . എന്നാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം താറുമാറിലായി. പ്ലാന്റിലേക്കെത്തുന്ന മാലിന്യ ലോറികള്‍ തിരിച്ചയച്ചതോടെ തൃക്കാക്കര, ആലുവ , അങ്കമാലി ,കളമശേരി പ്രദേശങ്ങളില്‍ നിന്നുള്ള മാനിന്യ സംസ്‌കരണം പൂര്‍ണമായും നിര്‍ത്തി വയ്‌ക്കേണ്ട സ്ഥിതിയിലേക്കെത്തിയിട്ടുണ്ട്.
ദിവസേന 360 ടണ്‍ മാനിന്യം തള്ളിയിരുന്ന പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് സംബന്ധിച്ച് കൂടിയാലോചനകള്‍ക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നാണ് കോര്‍പ്പറേഷന്റെ തീരുമാനം. അതേസമയം ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീ പിടുത്തം സംബന്ധിച്ച് ഇന്‍ഫോപാര്‍ക്ക് സി.ഐ രാധാമണിയുടെ നേതൃത്വത്തില്‍ നടക്കുന്ന പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
തുടര്‍ച്ചയായ നാലു ദിവസം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ബ്രഹ്മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ പുക നിയന്ത്രണ വിധേയമായതായി ജില്ലാ ഭരണകൂടം ഇന്നലെ വൈകിട്ടോടെ അറിയിപ്പ് നല്‍കിയത്. 14 ഓളം ഹിറ്റാച്ചികളുപയോഗിച്ച് മാനിന്യ ഇളക്കി മറിച്ച് തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്താണ് പുക നിയന്ത്രണ വിധേയമാക്കിയത്. അഗ്‌നിശമന സേനയുടെ 24 യൂണിറ്റുകള്‍ക്കും കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും പുറമേ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നാണ് സ്ഥലത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
Post Your Comments