ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഭഗവദ് ഗീതയുടെ പ്രകാശന കര്‍മ്മം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ഡല്‍ഹിയിലെ ഐ.എസ്. കെ.സി.ഒ.എന്‍ ക്ഷേത്രത്തിലാണ് ഭഗവത് ഗീത പ്രകാശനം നടന്നത്. 2.8 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും 670 പുറങ്ങളുമുള്ള ഭഗവത് ഗീതയില്‍ 18 പെയിന്റിങ്ങുകളുമുണ്ട്.
കീറാത്തതും നനഞ്ഞാല്‍ നശിക്കാത്തതുമായ പ്രത്യേകതരം കടലാസാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇറ്റലിയിലെ മിലാനില്‍ അച്ചടിച്ച ഭഗവത് ഗീതക്കായി 2.2 ലക്ഷം യൂറോയാണ് നിര്‍മ്മാണ ചെലവ്. തെക്കന്‍ ഡല്‍ഹിയിലെ ഈസ്റ്റ് കെെലാഷിലായാണ് ദി ഇന്റര്‍ നാഷണല്‍ സൊസെെറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ് നസ് ((ISKCON) എന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കലപരമായാണ് ഇതിലെ പേജുകളിലെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത് .
https://www.facebook.com/airnewsalerts/videos/296784994293243/
Post Your Comments