ഒമാനിലെത്തിയ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. പന്ത്രണ്ട് ശതമാനത്തിലേറെ വര്‍ധവനാണ് രേഖപ്പെടുത്തിയത്. ഒമാന്റെ വിനോദ സഞ്ചാര മേഖലയെ കുറിച്ചുള്ള പ്രചാരണവും വിസാ നടപടികളില്‍ വരുത്തിയ ഇളവുകളുമാണ് സഞ്ചാരികളെത്താന്‍ തുണയായത്.കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയത് 3.57 ലക്ഷം പേരാണ്. 12.37 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായതെന്ന് ഒമാന്‍ ടൂറിസത്തിന്റെ ഇന്ത്യയിലെ പ്രതിനിധി ലുബ്‌ന ശീറാസി പറഞ്ഞു.
മൊത്തം 14.84 ലക്ഷം അന്താരാഷ്ട്ര യാത്രികരാണ് 2018ല്‍ ഒമാനിലെത്തിയത്. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം കൂടാതെയാണിത്.ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യോമയാന കരാര്‍ പ്രകാരം ആഴ്ചയില്‍ ഇരുപത്തി ഏഴായിരം സീറ്റുകളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അനുവദനീയമായിട്ടുള്ളത്. 2017നെ അപേക്ഷിച്ച് മൊത്തം അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ 8.39 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.
ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ ആകട്ടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇത് അറുപതിനായിരം ആയി ഉയര്‍ത്തണമെന്നാണ് ഒമാന്‍ എയറിന്റെ ആവശ്യം. അഹമ്മദാബാദും മംഗലാപുരവും കോയമ്പത്തൂരുമടക്കം സ്ഥലങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. ബജറ്റ് വിമാന കമ്പനിയായ സലാം എയറും കൊച്ചിയടക്കം ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ്
Post Your Comments