തൊടുപുഴ: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ആക്രമണം തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പു യുദ്ധമുണ്ടാക്കി തിരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാന്‍ ബിജെപി, ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. രാജ്യത്ത് മുസ്‌ലിം വിരോധം സൃഷ്ടിച്ചു വര്‍ഗീയ ധ്രൂവികരണത്തിനാണ് ആര്‍എസ്എസ് ശ്രമം. കശ്മീര്‍ വിഷയം പരിഹരിക്കുന്നതിനു പകരം പ്രശ്‌നം വഷളാക്കി കാശ്മീരി ജനങ്ങളെ ശത്രുക്കളാക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കശ്മീരി ജനതയെ രാജ്യത്തിനൊപ്പം നിര്‍ത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തിയ സാഹചര്യത്തില്‍ പരാജയ ഭീതി മണത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തു യുദ്ധഭ്രാന്ത് സൃഷ്ടിച്ച് വര്‍ഗീയ ധ്രൂവികരണത്തിനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. യുദ്ധം ഒരു പ്രശ്‌നത്തിന്റേയും പരിഹാരമല്ലെന്നും ഭയം കൊണ്ട് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. പാകിസ്താനെ എതിരിടാന്‍ കശ്മീരികളെ കൂടെ നിര്‍ത്തണം എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് പറയുമ്പോഴും കശ്മീരികളെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments