ന്യൂഡല്‍ഹി : പാകിസ്ഥാനു നേരെ ഇന്ത്യ നടത്തിയ രണ്ടാം മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടത് ജയ്‌ഷെ കമാന്‍ഡര്‍ ഭീകരരാണെന്ന് റിപ്പോര്‍ട്ട്. ബാലാകോട്ടിലെ ആക്രമണങ്ങള്‍ നിരവധി ഭീകരരെ ഇല്ലാതാക്കി. ഇവരില്‍ ജയ്ഷെ കമാന്‍ഡര്‍മാരും പരിശീലനം ലഭിച്ച ഭീകരരും ഉണ്ടായിരുന്നു. ജയ്ഷിന്റെ ഏറ്റവും വലിയ ക്യാംപാണ് തകര്‍ത്തത്. കൊടുംകാടിനു നടുവില്‍ മറ്റു ജനവാസമില്ലാത്ത സ്ഥലത്താണു ക്യാംപുകള്‍ സ്ഥിതിചെയ്തിരുന്നത്. കൊല്ലപ്പെട്ടത് വന്‍ സംഘമാണ്. കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. സാധാരണ ജനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. ജയ്ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധു യൂസഫ് അസ്ഹറും കൊല്ലപ്പെട്ടു. ബാലാകോട്ട് ക്യാംപിന്റെ മുഖ്യ ചുമതലക്കാരന്‍ യൂസഫ് ആയിരുന്നു.
പുലര്‍ച്ചെ 3.30ന് ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങളാണ് മുസഫറാബാദ്, ബാലാകോട്ട്, ചകോത് മേഖലകളിലെ ഭീകര ക്യാംപുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാംപുകള്‍ പൂര്‍ണമായി തകര്‍ത്തു. 1000 കിലോ സ്ഫോടക വസ്തുക്കളാണ് ഇന്ത്യ വര്‍ഷിച്ചത്.
Post Your Comments