Latest NewsIndia

’35A പിൻവലിച്ചാൽ ത്രിവർണ്ണ പതാക ഉപേക്ഷിച്ചു വേറെ പതാക പിടിക്കും, ഇന്ത്യ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടി വരും’-മെഹ്ബൂബ മുഫ്തി

ഇതുമായി ബന്ധപ്പെട്ട് അനിഷ്ടകരമായ വിധി വന്നാൽ സ്വാതന്ത്ര്യ സമരകാലത്തിനു തുല്യമായ അന്തരീക്ഷത്തിനെയാകും നേരിടേണ്ടി വരിക.

ശ്രീനഗർ : ജമ്മു കശ്മീരിൽ സായുധ കലാപത്തിന് ആഹ്വാനം നൽകി മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. 35A പിൻവലിച്ചാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് മെഹബൂബയുടെ ഭീഷണി. ഇന്ത്യൻ പതാക ഉപേക്ഷിച്ചാൽ വേറെ ഏത് പതാക പിടിക്കണം എന്നു അറിയാമെന്നും മെഹ്ബൂബ പറഞ്ഞു.35 (എ) വകുപ്പ് പിൻവലിക്കുക എന്നത് തീക്കളിയാണ്.ഇതുമായി ബന്ധപ്പെട്ട് അനിഷ്ടകരമായ വിധി വന്നാൽ സ്വാതന്ത്ര്യ സമരകാലത്തിനു തുല്യമായ അന്തരീക്ഷത്തിനെയാകും നേരിടേണ്ടി വരിക.

അങ്ങനെ വന്നാൽ മൂവർണ്ണ പതാക ഉപേക്ഷിച്ച് മറ്റേത് പതാക പിടിക്കണമെന്ന് തങ്ങൾക്കറിയാമെന്നും മുഫ്തി പറഞ്ഞു. ജമ്മുകശ്മീർസർക്കാരിന് പ്രത്യേകാധികാരങ്ങൾ നൽകുന്ന ഭരണഘടനയിലെ 35 (എ) വകുപ്പ് സംബന്ധിച്ച ഹർജിയിലെ വാദം സുപ്രീംകോടതി ഈയാഴ്ച പരിഗണിക്കാനിരിക്കെയാണ് മുഫ്തിയുടെ പാക് അനുകൂല പരാമർശം.പുൽവാമ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഉന്നതതലയോഗത്തിൽ കശ്മീരിലെ ചില നേതാക്കൾക്കെതിരെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആഞ്ഞടിച്ചിരുന്നു.

‘ പാകിസ്ഥാന്‍റെയും ഐഎസ്ഐയുടെയും പണം പറ്റുന്ന ചിലരെങ്കിലും ഇപ്പോഴും ഇന്ത്യയിൽ ഉണ്ട്,ഇവരെ കണ്ടെത്തി ഒറ്റപ്പെടുത്തണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും.’ – രാജ്‍നാഥ് സിംഗ് പറഞ്ഞു.ഇന്ത്യയിൽ ജീവിക്കുന്നുണ്ടെങ്കിലും ചിലർക്ക് പാകിസ്ഥാന്റെ ഭാഷയാണെന്ന് പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button