KeralaLatest News

ഇടുക്കിയിലെ കര്‍ഷക ആത്മഹത്യ; സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കോടിയേരി

ഇടുക്കി: ഇടുക്കിയിലെ കര്‍ഷക ആത്മഹത്യ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും ഉടന്‍തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൊറട്ടോറിയം പ്രഖ്യാപനത്തിനിടെയും ജപ്തി നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരെ നടപടിയുണ്ടാവും. അങ്ങനെയുള്ള ബാങ്കുകള്‍ക്ക് നോട്ടീസ് അയക്കുമെന്നും കോടിയേരി വ്യക്തമാക്കി.

ഇടുക്കി ജില്ലയില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പ്രസാതാവന. അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്. ഒരു മാസം മുമ്പ് റബ്ബറിനടിക്കുന്ന കീടനാശിനി കഴിച്ച് ചികിത്സയിലായിരുന്ന സുരേന്ദ്രന്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.

കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ സുരേന്ദ്രന്‍ വായ്പ എടുത്തിരുന്നു. ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തിയാണ് സുരേന്ദ്രന്‍ വായപയെടുത്തതെങ്കിലും കൃഷി നഷ്ടമായതോടെ തിരിച്ച് അടയ്ക്കാന്‍ കഴിഞ്ഞില്ല. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിലാണ് സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് സുരേന്ദ്രന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button