Latest NewsInternational

കൊച്ചു ആണ്‍കുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്തു; പ്രതി വത്തിക്കാന്‍ കര്‍ദ്ദിനാള്‍

സിഡ്നി: കൊച്ചു ആണ്‍കുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ വത്തിക്കാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ കുറ്റക്കാരനെന്ന് കണ്ടെത്തി.ഇരുപത്തിരണ്ട് വര്‍ഷം മുമ്പ്‌ പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്‍മാരെയാണ് ജോര്‍ജ്ജ് പെല്‍ ലൈം​ഗികമായി പീഡിപ്പിച്ചത്.

1996 ല്‍ മെല്‍ബണില്‍ ആര്‍ച്ച്‌ ബിഷപ്പായിരിക്കെ സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള അള്‍ത്താര ബാലകരെ ജോര്‍ജ്ജ് പെല്‍ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഇവരെ ലൈം​ഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കര്‍ദ്ദിനാളാണ് ജോര്‍ജ്ജ് പെല്‍.

2018 ഡിസംബര്‍ 11 നാണ് വിധി പുറപ്പെടുവിച്ചത്. വത്തിക്കാന്‍ ട്രഷററും പോപ്പിന്റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. വിധി വന്നതോടെ ഈ പദവിയില്‍ നിന്നെല്ലാം ജോര്‍ജ്ജിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button