കണ്ണൂർ:കണ്ണൂരില്‍ ധര്‍മടത്ത് ബോംബേറ്. ചിറക്കുനിയിൽ ബാർബർ ഷോപ്പിനു നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. സ്ഫോടനത്തില്‍ ബാര്‍ബര്‍ ഷോപ്പിന്റെ എ സി പൊട്ടിത്തെറിച്ചു. സമീപ പ്രദേശത്തെ ജനലുകളും തകര്‍ന്നു.
സംഭവത്തിനു പിന്നില്‍ കെട്ടിട ഉടമയും ബാർബർ ഷോപ്പ് നടത്തിപ്പുകാരനും തമ്മിലുള്ള പ്രശ്നമാണെന്നാണ് പോലീസിന്റെ സംശയം. ഇരുവരും തമ്മില്‍ വാടക സംബന്ധിച്ച് തർക്കം നില നിന്നിരുന്നതായി പോലീസ് വ്യക്തമാക്കി.
അതേസമയം കോൺഗ്രസ് ധർമ്മടം ബ്ലോക്ക് ജനറൽ സെക്രട്ടറി ചിറക്കുനി പാലയാട് സൗരാഗിൽ പി.ടി. സനൽ കുമാറിന്റെ വീടിനുനേരെ രണ്ട് തവണ അക്രമം നടന്നിരുന്നു. ഈ അക്രമങ്ങൾക്ക് പിന്നിലും ബാർബർ ഷോപ്പ് നടത്തിപ്പുകാരനും കെട്ടിട ഉടമയും തമ്മിലുള്ള തർക്കമാണെന്ന് പോലീസ് അറിയിച്ചു. പുലർച്ചെ രണ്ടരയോടെയാണ് സനലിന്റെ വീടിന്റെ പിൻഭാഗത്തു കൂടി എത്തിയ അക്രമി മൊബൈൽ വെളിച്ചത്തിൽ വീടിന്റെ ജനൽ തകർത്തു. കൂടാതെ കിണറും മലിനമാക്കി.
Post Your Comments