ന്യൂഡല്‍ഹി : ബാബറി മസ്ജിദ് -രാമ ജന്മ ഭൂമി തര്‍ക്ക കേസ് ഇന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈകോടതി വിധിക്കെതിരെ നല്‍കിയ അപ്പീലുകള്‍ ആണ് പരിഗണിക്കുക. അന്തിമവാദം എന്ന് മുതല്‍ കേള്‍ക്കണമെന്നത് ഇന്ന് തീരുമാനിച്ചേക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെ ബെഞ്ച് ആണ് കേസ് പരിഗണിക്കുക.
കേസ് നീണ്ട് പോകുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ 70 വര്‍ഷമായി കേസ് നീണ്ടു പോകുകയാണെന്നും കേസില്‍ എത്രയും പെട്ടെന്നു തന്നെ സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഭൂമിക്ക് ചുറ്റുമായി പല ഘട്ടങ്ങളിലായി ഏറ്റടുത്ത 67 ഏക്കര്‍ സ്ഥലം വി.എച്ച്.പി അടക്കമുള്ള ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാമ ജന്മഭൂമി എന്നവകാശപ്പെടുന്ന ഭൂമിയില്‍ ആരാധന നടത്താനുള്ള മൗലിക അവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയും ഉണ്ട്. സുബ്രഹ്മണ്യ സ്വാമിയോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് നിര്‍ദേശിച്ചിരുന്നു.
Post Your Comments