Latest NewsIndia

ചാലഞ്ച് തിരിച്ചടിച്ചു: മോദിയുടെ എംഎ ഡിഗ്രി സർട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്ത് സോണിയയുടെയും രാഹുലിന്റെയും സർട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്യാൻ വെല്ലുവിളി

ഇതാ മോദിയുടെ എം എ ഡിഗ്രിസർട്ടിഫിക്കറ്റ്, ഞാൻ രാഹുലിന്റെയും സോണിയയുടെയും ഡിഗ്രി സർട്ടിഫിക്കറ്റുകൾ പോസ്റ്റ് ചെയ്യാൻ വെല്ലുവിളിക്കുന്നു എന്നാണ് യുവാവിന്റെ ട്വീറ്റ്.

മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച കോൺഗ്രസ്സ് വക്താവിനെ വെട്ടിലാക്കി മോദിയുടെ എംഎ സർട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്ത ശേഷം സോണിയയുടെയും രാഹുലിന്റെയും പോസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ചു യുവാവ്. ഇതാ മോദിയുടെ എം എ ഡിഗ്രിസർട്ടിഫിക്കറ്റ്, ഞാൻ രാഹുലിന്റെയും സോണിയയുടെയും ഡിഗ്രി സർട്ടിഫിക്കറ്റുകൾ പോസ്റ്റ് ചെയ്യാൻ വെല്ലുവിളിക്കുന്നു എന്നാണ് യുവാവിന്റെ ട്വീറ്റ്.

താൻ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും കോൺഗ്രസ്സ് വക്താവ് സഞ്ജയ് ഷായെ വെല്ലുവിളിച്ചു കൊണ്ട് റിഷി ബാഗ്രിപറയുന്നു. ഞാൻ എന്റെ ബിഎ എംഎ എംബിഎ സർട്ടിഫിക്കറ്റുകൾ പോസ്റ്റ് ചെയ്യുന്നു, മോദിജി താങ്കൾ താങ്കളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പോസ്റ്റ് ചെയ്യാമോ എന്നായിരുന്നു കോൺഗ്രസ്സ് വക്താവിന്റെ ട്വീറ്റ്.ഇതിനെ പിന്തുണച്ച് മാധ്യമ പ്രവർത്തക സാഗരിക ഘോഷും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യുവാവിന്റെ ചാലഞ്ച്. ഇതോടെ വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സ് നേതൃത്വമാണ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പിഎച്ച് ഡി നേടിയിട്ടുണ്ടെന്നാണ് സോണിയ ഗാന്ധിയുടെ അവകാശ വാദം.

എന്നാൽ വെറും അഞ്ചാം ക്ളാസുകാരിയാണ് സോണിയാഗാന്ധി എന്നാണ് സുബ്രമണ്യം സ്വാമി ആരോപിച്ചിരിക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെത്തിയ സ്വാമി ഒരു പ്രഭാഷണത്തിൽ അവിടുത്തെ വിദ്യാർഥിനിയായിരുന്ന സോണിയ ഗാന്ധി എങ്ങനെയായിരുന്നു എന്ന ചോദ്യം ഉയർത്തിയപ്പോൾ സർവകലാശാലയുടെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. അങ്ങനെ ഒരു വിദ്യാർത്ഥിനി അവിടെ പഠിച്ചിട്ടില്ലെന്നാണ് സർവകലാശാല പറഞ്ഞതെന്നാണ് സ്വാമി ആരോപിക്കുന്നത്. രാഹുൽഗാന്ധിയുടെ ഡിഗ്രി സംബന്ധിച്ചും ചില വിവാദങ്ങൾ സ്വാമി ഉയർത്തിയിരുന്നു.

shortlink

Post Your Comments


Back to top button