കാസര്‍ഗോഡ് : വിവാദ പ്രസംഗം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ ഖേദം പ്രകടിപ്പിച്ചു. പ്രസംഗത്തിലെ പ്രയോഗങ്ങള്‍ കടന്നു പോയെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഇതുമൂലം കൊല്ലപ്പെട്ടവരുടെ കുടുംബംഗങ്ങള്‍ക്ക് ഉണ്ടായ വേദനയില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താൻ പറഞ്ഞ വാക്കുകൾ മുഴുവൻ കേൾക്കാതെ മാധ്യമങ്ങള്‍ കൊലവിളി പ്രസംഗമായി വളച്ചൊടിക്കുകയായിരുന്നുവെന്ന് മുസ്തഫ വിശദമാക്കി. ജനുവരിയില്‍ പെരിയയില്‍ സംഘടിപ്പിച്ച സിപിഎം പൊതുയോഗത്തിലായിരുന്നു വിവാദ പ്രസംഗം. അക്രമം തുടര്‍ന്നാല്‍ ചിതയില്‍ വെക്കാന്പോലും ബാക്കിയുണ്ടാകില്ലെന്ന് കോണ്‍ഗ്രസുകാരെ ഭീഷണിപ്പെടുത്തുന്ന പ്രസംഗമാണ് വിവാദമായത്.
അതേസമയം കഴിഞ്ഞ ദിവസം മുസ്തഫയുടെ കുടുംബത്തിന് നേരെ വധഭീഷണി ഉയർത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കിയെന്നാരോപിച്ച് മുസ്തഫ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു
Post Your Comments