നീലേശ്വരം: മാടമ്പിത്തരം കയ്യിലുള്ളവരോട് അല്‍പ്പം മുഷ്ടി ചുരുട്ടിയാലേ കാര്യങ്ങള്‍ നടക്കൂവെന്ന് ജനങ്ങളോട് സുരേഷ് ഗോപി എം.പി. നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ് ഫോമില്‍ നിര്‍മിച്ച ശൗചാലയസമുച്ചയം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ ഉദ്യോഗസ്ഥരെ കടുത്തഭാഷയില്‍ വിമര്‍ശിച്ചാണ് ഉദ്ഘാടനശേഷം എം.പി. സംസാരിച്ചത്. വെള്ളമില്ലെന്നോ, മറ്റ് അസൗകര്യങ്ങളോ പറഞ്ഞ് ഒരുനിമിഷംപോലും ശൗചാലയം അടച്ചിട്ടാല്‍ നിങ്ങള്‍ ഒത്തുചേരണം. പിന്നെ ഒരു ട്രെയിന്‍പോലും അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ അനുവദിക്കരുതെന്നും അല്പം മുഷ്ടിചുരുട്ടാതെ നിങ്ങളുടെ കാര്യങ്ങള്‍ നടക്കില്ലെന്നും എം.പി. ജനങ്ങളോട് പറഞ്ഞു.<
രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ വാഷ്‌ബേസിനില്‍ വെള്ളമെത്തുന്നില്ലെന്ന കാര്യം പലരും നേരത്തേതന്നെ എം.പി.യുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കൂടാതെ ഉദ്ഘാടനത്തിനായി ശിലാഫലകം സ്ഥാപിക്കുന്നതിലും ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയതില്‍ എം.പി.ക്ക് അമര്‍ഷമുണ്ടായിരുന്നു. ഇതിന് പകരമായി ഫ്‌ളക്‌സാണ് ശൗചാലയത്തില്‍ ഒട്ടിച്ചുവച്ചിരുന്നത്. ഇന്റര്‍സിറ്റി എക്‌സ്;പ്രസിന് സ്റ്റോപ്പ് പ്രഖ്യാപിച്ചിട്ടും നിര്‍ത്താത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും നമുക്ക് നിര്‍ത്തിക്കാനുള്ള ഉത്തരവ് വാങ്ങിത്തരാനെ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും ശൗചാലയം പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സ്റ്റേഷന്‍ മാസ്റ്റര്‍ക്കാണെന്നും എം.പി. ഓര്‍മിപ്പിച്ചു.
Post Your Comments