മുംബൈ : ഈ വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. 35,983.80 ൽ വ്യാപാരം ആരംഭിച്ച ബിഎസ്ഇ സെൻസെക്സ് 341.90 പോയിൻ്റ് ഉയർന്നു 36,213.38ലും, നിഫ്റ്റി 88.45 പോയിൻ്റ് ഉയർന്നു 10,880.10ലുമാണ് ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത്.
യെസ് ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, ഇൻഡസ് ബാങ്ക്, എച്ച്സിഎൽ, ഭാരതി എയര്‍ടെൽ എന്നിവയാണ് സെൻസെക്സിൽ ലാഭം നേരിട്ട സ്റ്റോക്കുകൾ. റിലയൻസ്, പവര്‍ഗ്രിഡ്, എസ്ബിഐ, ഒഎൻജിസി, എൽടി,ഏഷ്യൻ പെയിൻ്റ്, അദാനി പോര്‍ട്ട്സ്, ഭാരതി ഇൻഫ്രാടെൽ, ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, പവര്‍ ഗ്രിഡ് എന്നീ ഓഹരികൾ നഷ്ടം നേരിട്ടപ്പോൾ ടിസിഎസ്,ബജാജ് ഫിൻസേര്‍വ്, ഇൻഫോസിസ്, ഗ്രാസിം ഇൻഡസ്ട്രീസ്, യെസ് ബാങ്ക് എന്നി ഓഹരികൾ ലാഭത്തിലായിരുന്നു.
Post Your Comments