Latest NewsSaudi ArabiaGulf

ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം; സൗദി തൊഴില്‍ മന്ത്രാലയം

ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഗാര്‍ഹിക ജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനാകുമെന്ന് സൗദി തൊഴില്‍ സാമൂഹ്യ സേവന മന്ത്രാലയം. ശമ്പളം ലഭിക്കാതിരിക്കുന്നതടക്കമുള്ള സമയങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാം. ഗാര്‍ഹിക വിസയിലുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാവുന്ന കാരണങ്ങളും മന്ത്രാലയം വിശദീകരിച്ചു.നിശ്ചിത സമയത്തിനകം ഇഖാമ നല്‍കാതിരിക്കുകയോ, പുതുക്കാതിരിക്കുകയോ ചെയ്യുക, സ്‌പോണ്‍സര്‍ഷിപ്പിലല്ലാതെ സുഹൃത്തുക്കളുടെയും മറ്റും വീടുകളില്‍ ജോലി ചെയ്യിപ്പിച്ച് വേതനം പറ്റുക, ആരോഗ്യത്തിന് ഭീഷണിയായ ജോലി ചെയ്യിപ്പിക്കുക എന്നീ സാഹചര്യങ്ങളിലും തൊഴിലാളിക്ക് സേവനത്തില്‍ നിന്ന് പിന്മാറാം,

മോശമായി പെരുമാറുക, തൊഴിലുടമക്കെതിരെ നല്‍കിയ കേസ് അകാരണമായി നീണ്ടു പോകുക, അന്യായമായി ഹുറൂബ് പരാതി നല്‍കുക, യാത്ര, ജയില്‍, മരണം തുടങ്ങിയ കാരണങ്ങളാല്‍ മൂന്ന് മാസത്തെ ശമ്പളം നല്‍കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകുക തുടങ്ങിയവയാണ് മറ്റുള്ള കാരണങ്ങളായി പരിഗണിക്കുക.തൊഴിലുടമ മൂന്ന് മാസം തുടര്‍ച്ചയായോ അല്ലെങ്കില്‍ ഇടവിട്ട മാസങ്ങളായോ മൂന്ന് മാസത്തെ വേതനം നല്‍കാതിരിക്കുക, ഗാര്‍ഹിക വിസയില്‍ എത്തുമ്പോള്‍ പ്രവേശന കവാടങ്ങളിലോ, അഭയ കേന്ദ്രത്തിലോ എത്തിയ ശേഷം15 ദിവസമായിട്ടും തൊഴിലുടമ സ്വീകരിക്കാന്‍ എത്താതിരിക്കുക എന്നീ സാഹചര്യങ്ങളുണ്ടായാല്‍ ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button