സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം പ്രവൃത്തി പരിചയം ഉള്ളവരാകണം അപേക്ഷകർ. 2019 മാർച്ച് മാസം 4, 5, 6 തിയതികളിൽ ഡൽഹിയിലും 7, 8, 9 തിയതികളിൽ ബാംഗ്ലൂരിലുമാണ് ഇന്റർവ്യു. അപേക്ഷകൾ മാർച്ച് രണ്ടിന് മുമ്പ് gcc@odepc.in എന്ന മെയിലിൽ അയയ്ക്കണം. കൂടുതൽ വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in ഫോൺ: +91-471-2329440/41/42/43/45.
Post Your Comments