പ്രിയങ്കയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കിയത് ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചതെങ്കില്‍ വദ്രയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം കോണ്‍ഗ്രസിന് നെഞ്ചിടിപ്പേറ്റുകയാണ്. പ്രഖ്യാപനത്തിനു ശേഷം റോബര്‍ട്ട് വദ്രക്ക് മുറാദാബാദിലേക്ക് സ്വാഗതം എന്നെഴുതിയ പോസ്റ്ററുകള്‍ വ്യാപകമായാണ് പ്രചരിച്ചത്.ഇതിന് പിന്നില്‍ വദ്രയുടെ ഇടപെടലുണ്ടെന്നാണ് കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഇപ്പോള്‍ സംശയിക്കുന്നത്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം തന്നെ ബിജെപി ആഘോഷിച്ചത് വാദ്രയുടെ അഴിമതിക്കേസുകൾ എണ്ണിപ്പറഞ്ഞായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് പലതവണ വാധ്രയെ ചോദ്യം ചെയ്തിരുന്നു.
വരുമാനത്തില്‍ കവിഞ്ഞ സമ്പാദ്യത്തിന് ആദായനികുതി വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്. ബ്രിട്ടനിലടക്കം വദ്രക്ക് ആഢംഭരവസതികളുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ കോടികളുടെ നിക്ഷേപവും മുതല്‍മുടക്കുകളുമുണ്ടെന്നതും വദ്രയെ കുരുക്കിലാക്കിയിരുന്നു.ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകളില്‍ പിന്‍സീറ്റ് ഭരണം നടത്തിയത് വാധ്രയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നെഹ്‌റു കുടുംബത്തിന്റെ മരുമകനെന്ന ലേബലിലാണ് ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ വദ്ര നേടിയിരുന്നത്.രാഷ്ട്രീയത്തില്‍ കൂടി എത്തിയാല്‍ വദ്രയുടെ ഇടപെടലുകള്‍ ചെറുക്കാനാവില്ലെന്ന വിലയിരുത്തലുമുണ്ട്.
യു.പിയില്‍ പ്രചരണ ചുമതലയേറ്റ പ്രിയങ്ക പകര്‍ന്നു നല്‍കുന്ന പുത്തന്‍ ആവേശം വാധ്രയുടെ രാഷ്ട്രീയ പ്രവേശനത്തോടെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് യു.പി.എ ഘടകകക്ഷികള്‍.രാജ്യസഭയിലൂടെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നാല്‍ കോണ്‍ഗ്രസില്‍ അത് പുതിയ കലാപത്തിനും വഴിമരുന്നിടും. ഹൈക്കമാന്റില്‍ പുതിയ അധികാര കേന്ദ്രമായി വദ്ര വരുന്നതിനെ നിലവിലെ എ.ഐ.സി.സി ഭാരവാഹികള്‍ തന്നെ പരസ്യമായി എതിര്‍ക്കുമെന്നാണറിയുന്നത്. അതേസമയം വദ്രയ്ക്ക് സ്വാഗതമോതിയുള്ള പോസ്റ്ററുകളെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല.
Post Your Comments