മുംബൈ : മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയ്ക്ക് ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നര വര്‍ഷക്കാലമായി പൂനെ യേര്‍വാഡ ജയിലിലായിരുന്നു അദ്ദേഹം.
അനിശ്ചിതമായ തടവിനെതിരെയും കണ്ണമ്പിള്ളിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ചും വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. നോം ചോംസ്‌കിയടക്കമുള്ളവര്‍ കണ്ണമ്പിള്ളിയുടെ മോചനമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
അതേസമയം ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സമയം അനുവദിക്കണമെന്ന പ്രോസിക്യുഷന്‍ ആവശ്യത്തില്‍ നാലാഴ്ച സമയം അനുവദിച്ചു. അതിനാല്‍ അതുവരെ മോചനം ഇനിയും നീണ്ടേക്കും.
Post Your Comments