പാലക്കാട്: നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളെ പാലക്കാട്ടെത്തിച്ച് തെളിവെടുത്തു. മൂന്ന് തമിഴ്‌നാട് സ്വദേശികളെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. തമിഴ്‌നാട്, ചെന്നൈ, കിഴക്ക് താംബരം സ്വദേശി സത്യ (പടയപ്പ-27), തിരുപ്പൂര്‍ കാദര്‍പ്പേട്ട എം.ജി.ആര്‍. കോളനി സ്വദേശിനി ഖദീജാബീവി (സുലൈഹ-40), ഈറോഡ് ഗോപിച്ചെട്ടിപ്പാളയം സ്വദേശിനി കവിത (ഫാത്തിമ-40) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ഇവരുള്‍പ്പടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സംഘത്തിലുള്‍പ്പെട്ട തിരുവള്ളുവര്‍ സ്വദേശി സുരേഷ് (40), തഞ്ചാവൂര്‍ പട്ടുക്കോട്ടൈ സ്വദേശിനി ഫെമിന പിച്ചൈക്കനി (21) എന്നിവരെ കഴിഞ്ഞയാഴ്ച തിരുപ്പൂരില്‍നിന്ന് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പിടിയിലായവരെ നടപടിക്രമങ്ങള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
ജനുവരി 15-നാണ് നാലുവയസ്സുകാരിയുടെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ബാഗിലാക്കിയശേഷം അരിച്ചാക്കിലാക്കി ഒലവക്കോട് റെയില്‍വെ സ്‌റ്റേഷനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തത്.തിരുപ്പൂരില്‍നിന്നാണ് ആദ്യത്തെ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സുരേഷും ഫെമിനയും പിടിയിലായ വിവരമറിഞ്ഞ മൂവര്‍സംഘം ചെന്നൈ, തിരുനെല്‍വേലി, അംബാസമുദ്രം, കന്യാകുമാരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിടികിട്ടാനുള്ളവരില്‍ പോളിയോ ബാധിച്ച പടയപ്പയെക്കുറിച്ചുള്ള പറഞ്ഞറിവ് മാത്രമായിരുന്നു ആകെയുള്ള സൂചന.
തിരുനെല്‍വേലിയിലെ അംബാസമുദ്രത്തിലുള്ള ഭിക്ഷാടകസംഘത്തിലുള്ളവരുടെ ബന്ധുവീട്ടിലെത്തിയ അന്വേഷണസംഘത്തിന് ലഭിച്ച നിര്‍ണായകവിവരമാണ് മറ്റുള്ളവരെ പിടികൂടാന്‍ സഹായകമായത്. എറണാകുളം ഭാഗത്തേക്ക് ഇവര്‍ പോയിട്ടുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്
Post Your Comments