തിരുവനന്തപുരം: പോക്സോ നിയമപ്രകാരം പ്രതിചേർക്കപ്പെട്ട തൊളിക്കോട് മുസ്‌ലിം ജമാഅത്ത് മുൻ ചീഫ് ഇമാം ഷെഫീക്കിനെ രണ്ടാഴ്ചയായിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ല. ഇമാം കീഴടങ്ങുമെന്ന പ്രതീക്ഷയിൽ അന്വേഷണം പാതിവഴിയിൽ നിർത്തിവെച്ചിരിക്കുകയാണ് പോലീസ്.
ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ചവരെയും സാമ്പത്തിക സഹായം നൽകിയവരെയും പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇമാം എറണാകുളത്തും ഈരാറ്റുപേട്ടയിലുമായി ഒളിവിലാണെന്ന വിവരം അന്വേഷണ സംഘത്തിനുണ്ട്. ഇമാമിന് സഹോദരനായ നൗഷാദിന്‍റെയും ചില എസ്ഡിപിഐ പ്രവർത്തരുടെ സഹായം കിട്ടുന്നുണ്ടെന്ന വിവരവും പോലീസിനുണ്ട്.
തൊളിക്കോടുള്ള രണ്ട് എസ്ഡിപിഐ പ്രവർത്തകർ ഒളിവിലുണ്ടായിരുന്ന ഇമാനമിന് രണ്ട് ലക്ഷം രൂപ നൽകിയെന്ന് ഇമാമിന്‍റെ സഹോദരനായ അൽ-അമീൻ മൊഴി നൽകിയിരുന്നു. എന്നാൽ പണം നൽകിയവരെ പോലീസ് അറസ്റ്റ് ചെയ്തില്ല. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മനപൂർവം അറസ്റ്റ് വൈകിപ്പിക്കുന്നതാണോയെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നു.
Post Your Comments