കാഞ്ഞങ്ങാട്: പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് ബി എസ് എഫ് ജവാനെ ഒരു സംഘം മര്‍ദിച്ചു. തറവാട്ട് കളിയാട്ടത്തിനിടെയാണ് സംഭവം. 30 കാരനായ അത്തിക്കോത്ത് സ്വദേശിയും ഗുജറാത്തിലെ ബി എസ് എഫ് ജവാനുമായ കെ സിജിനാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. അത്തിക്കോത്ത് പാലങ്ങം തറവാട്ടില്‍ കളിയാട്ടം നടക്കുന്നതിനിടയില്‍ പരസ്യ മദ്യപാനം നടത്തുകയായിരുന്ന പത്തോളം പേരോട് ഇവിടുന്ന് മദ്യപിക്കരുതെന്ന് സിജിനും കൂട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ആയുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം അക്രമിക്കുകയായിരുന്നു. കണ്ണിന് മുകളില്‍ ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും, ചുണ്ടിനും, കൈ – കാലുകളിലും പരുക്കുണ്ട്. സിജിന്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്കി.
Post Your Comments