Latest NewsBeauty & Style

ചിലവില്ലാതെ വീട്ടില്‍ തയ്യാറാക്കാം സൂപ്പര്‍ ഫേഷ്യല്‍

 

സൗന്ദര്യം വര്‍ദ്ധിക്കാന്‍ നിരവധി വിദ്യകള്‍ പരീക്ഷിച്ച് നോക്കി പരാജയം നേരിട്ടവരാണ് പലരും. എന്തു തേച്ചിട്ടും പണം മുടക്കിയിട്ടും റിസള്‍ട്ടില്ലാത്ത അവസ്ഥയാണ് പലരും നേരിട്ടിട്ടുള്ളത്. എന്നാല്‍ നിങ്ങള്‍ക്കിനി പണച്ചിലവില്ലാതെ ഉഗ്രന്‍ ഫേഷ്യല്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തക്കാളി കൊണ്ട് ചില സൂത്രപ്പണികള്‍ ഉണ്ട്. ഇത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു. തക്കാളി നാരങ്ങനീരും തേനും ചേര്‍ത്ത് പുരട്ടിയാല്‍ മുഖക്കുരുവും പാടുകളും അകന്ന് മുഖം വെളുക്കും. തക്കാളി പോലെ മുഖത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

വാഴപ്പഴം നന്നായി ഞെരടിയ ശേഷം മുഖത്തു പുരട്ടാം. 10- 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകാം. പാര്‍ട്ടിക്കും മറ്റും പോകുന്നതിനു മുമ്പ് ഈ മാര്‍ഗം ധൈര്യമായി പരീക്ഷിച്ചോളൂ. മുഖ ചര്‍മം കൂടുതല്‍ തിളങ്ങാന്‍ ഈ മാര്‍ഗം സഹായിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍മം സുന്ദരമാകാന്‍ പപ്പായയെ കൂട്ടുപിടിക്കാം. നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്തുപുരട്ടാം. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റി കൂടുതല്‍ നിറവും തിളക്കവും നല്‍കാന്‍ പപ്പായ സഹായിക്കും.

shortlink

Post Your Comments


Back to top button