KeralaLatest NewsNews

വെളുക്കാൻ ക്രീം പുരട്ടിയ നൂറ്റിയറുപതോളം പേർ ചികിത്സയിൽ : ഈ ക്രീം പുരട്ടുന്നവർ ശ്രദ്ധിക്കുക

കാസർകോട് : വെളുക്കാൻ ഉള്ള ക്രീം വാങ്ങി തേച്ച നൂറിലേറെ പേർ ചികിത്സയിൽ. കാസർഗോഡ് ആണ് സംഭവം.മുഖം വെളുക്കാനുള്ള വിദേശ ക്രീം വാങ്ങി പുരട്ടിയ നൂറ്റിയറുപതോളം പേരാണു ചർമപ്രശ്നങ്ങളുമായി ചികിത്സ തേടിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെർമറ്റോളജിയിൽ (ഐഎഡി) ഒരുമാസത്തിനിടെ എത്തിയത് നൂറ്റി അറുപതോളം പേർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകാവുന്ന ഗണത്തിൽപെട്ടതിന്റെ ആനുകൂല്യം മുതലാക്കി ബുക്ക് സ്റ്റാളിലും ബാർബർ ഷോപ്പിലും വരെ ഇത് ലഭ്യമാണ്.

വിദേശത്തു നിന്നെത്തുന്ന രണ്ടു ക്രീമുകൾക്കു പുറമെ, അഞ്ചിലേറെ ഇന്ത്യൻ ക്രീമുകളും ഇവിടെ ലഭിക്കുന്നു.അയാൾ ജില്ലകളിൽ നിന്നും കർണ്ണാടകയിൽ നിന്നും വരെ ക്രീം വാങ്ങാൻ ആളുകൾ എത്തുന്നുണ്ട്. ഇതിലുള്ള ഘടക പദാർത്ഥങ്ങൾ ഏതെന്നു പോലും മരുന്നിൽ വ്യക്തമാക്കിയിട്ടില്ല. ഈ ക്രീം ഉപയോഗിക്കുന്നതിൽ അധികവും ആൺകുട്ടികൾ ആണ്.

ചികിത്സ തേടുന്നവർക്ക് ക്രീം ഉപയോഗിക്കാത്തപ്പോൾ മുഖം കൂടുതൽ ഇരുണ്ടുപോവുന്നു, പൊള്ളലേറ്റതു പോലെ ചുവന്നു തിണർത്ത പാടുകൾ ഉണ്ടാവുന്നു, നെറ്റിയിൽ ഇരുണ്ട പാടുകൾ ഉണ്ടാവുന്നു തുടങ്ങിയവ ആണ് പ്രധാന പരാതികൾ. സ്റ്റിറോയ്ഡുകളുടെയും മെർക്കുറിയുടെയും സാന്നിധ്യം ഈ ക്രീമുകളിലുണ്ടാവുമെന്നു ചർമരോഗ വിദഗ്ധർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button