കാസര്‍ഗോഡ്: പെരിയ നവോദയ വിദ്യാലയത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍.
ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കൂടുതല്‍ വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നു തോന്നിയാല്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കുമെന്നു ആരോഗ്യമന്ത്രി അറിയിച്ചു.
കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 72 കുട്ടികള്‍ നിരീക്ഷണത്തിലാണ്.എന്നാല്‍, കുട്ടികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എങ്കില്‍ കൂടി ഒരാഴ്ചക്കാലം ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments