അബുദാബി: യു.എ.ഇയില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ ഗതാഗത വകുപ്പ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ദീര്‍ഘദൂര സൈക്ലിങ് മത്സരമായ യു.എ.ഇ. ടൂര്‍ നടക്കുന്നതാണ് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏഴ് എമിറേറ്റുകളെ കോര്‍ത്തിണക്കിക്കൊണ്ടാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. അബുദാബി അല്‍ ഹുദൈറിയത്ത് ദ്വീപില്‍ നടന്ന ആദ്യഘട്ടമത്സരങ്ങള്‍ വാഹനഗതാഗതത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും ഇനിയുള്ള മത്സരങ്ങള്‍ യു.എ.ഇ.യിലെ പ്രധാന നിരത്തുകളിലും നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുണ്ടാവും. ഇതുപ്രകാരം ടൂര്‍ കടന്നുപോകുന്ന എമിറേറ്റുകളില്‍ അതത് ദിവസം അല്പസമയത്തേക്ക് റോഡുകളടച്ച് ഗതാഗതം നിയന്ത്രിക്കും.
തിങ്കളാഴ്ച അബുദാബിയില്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ് ഘട്ടമാണ് നടക്കുക. യാസ് മാളില്‍ നിന്നാരംഭിക്കുന്ന മത്സരം 184 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. യാസ് ഐലന്‍ഡ്. ഖലീഫ പോര്‍ട്ട്, സാദിയാത് ഐലന്റ് എന്നീ റോഡുകളിലൂടെ അബുദാബി ബ്രേക്ക് വാട്ടര്‍ വരെയാണ് മത്സരം നടക്കുക. ഈ ഭാഗങ്ങളില്‍ രാവിലെ 11.25 മുതല്‍ വൈകിട്ട് 4.25 വരെ വ്യത്യസ്ത സമയങ്ങളിലായി റോഡുകള്‍ അടക്കും.
ചൊവ്വാഴ്ച്ച ഗതാഗത വകുപ്പ് ഘട്ടമാണ്. അല്‍ ഐന്‍ മുതല്‍ ജെബല്‍ ഹഫീത് വരെയാണ് മത്സരം നടക്കുക. 179 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലനിരകളിലൂടെയുള്ള മത്സരമാണിത്. നഹ്യാന്‍ ഫസ്റ്റ് സ്ട്രീറ്റ് മുതല്‍ ജെബല്‍ ഹഫീത് റോഡ് വഴിയാണ് ഇത് നടക്കുക. രാവിലെ 11.30 മുതല്‍ വൈകിട്ട് 4.25 വരെ വിവിധ ഭാഗങ്ങളിലായി ഗതാഗതം നിയന്ത്രിക്കും. ബുധനാഴ്ച്ച ദുബായ് മുന്‍സിപ്പാലിറ്റി സ്റ്റേജ് നടക്കും. ഏറ്റവും ദൈര്‍ഘ്യമേറിയ റൂട്ടാണ് ഇത്. പാം ജുമൈറ മുതല്‍ ഹത്ത ഡാം വരെയുള്ള 197 കിലോമീറ്ററാണ് സംഘം സൈക്കിളില്‍ ചവിട്ടിയെത്തേണ്ടത്. പാം ജുമൈറ, മദിനത് ജുമൈറ, അല്‍ സുഫോഹ് എന്നീ വഴികളിലൂടെയാണ് സംഘം ഹത്തയിലേക്ക് പോവുക. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3.55 വരെ ഈ റോഡുകളില്‍ പല ഭാഗങ്ങളിലായി ഗതാഗതം നിയന്ത്രിക്കും.
വ്യാഴാഴ്ച ഷാര്‍ജ ഘട്ടമാണ്.
ഷാര്‍ജ മുതല്‍ ഖോര്‍ഫക്കാന്‍ വരെയാണ് റൂട്ട്. ഷാര്‍ജ യൂണിവേഴ്‌സിറ്റിയുടെയും കല്‍ബ യൂണിവേഴ്‌സിറ്റിയുടെയും ഇടയില്‍ മരുഭൂമിയിലൂടെയും സംഘം ഈ ഘട്ടത്തില്‍ യാത്ര ചെയ്യും. 11.35 മുതല്‍ 3.55 വരെയുള്ള സമയത്ത് ഈ വഴികളില്‍ പലയിടങ്ങളിലായി ഗതാഗതം നിയന്ത്രിക്കും. വെള്ളിയാഴ്ച റാക് പ്രോപ്പര്‍ട്ടീസ് ഘട്ടം നടക്കും. അജ്മാന്‍ മുതല്‍ ജെബല്‍ ജൈസ് വരെയാണ് ഈ ഘട്ടത്തില്‍ സംഘം സൈക്ലിങ് നടത്തുക. അജ്മാന്‍, ഉമ്മല്‍ഖുവൈന്‍ , റാസല്‍ഖൈമ എന്നീ എമിറേറ്റുകളില്‍ കൂടിയാണ് ഈ ഘട്ടം പൂര്‍ത്തിയാവുക. രാവിലെ 11.20 മുതല്‍ ഉച്ചക്ക് 2.55 വരെയുള്ള സമയങ്ങളില്‍ ഈ ഭാഗങ്ങളില്‍ റോഡുകള്‍ അടക്കും. ശനിയാഴ്ച്ച ദുബായ് ഘട്ടം നടക്കും. ദുബായിലെ പ്രധാന നിരത്തുകളിലൂടെയും കേന്ദ്രങ്ങളിലൂടെയുമാണ് സംഘം സൈക്ലിങ് നടത്തുക. ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റ്, മുഷിരിഫ് പാര്‍ക്ക്, അല്‍ മംസാര്‍ ബീച്ച്, ദേര, റാഷിദ് പോര്‍ട്ട്, ജുമൈറ റോഡ് വഴി സിറ്റി വാക്കിലെത്തും. ഉച്ചക്ക് 12.25 മുതല്‍ 3.55 വരെയുള്ള സമയങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും
Post Your Comments