KeralaLatest News

കൊച്ചിയിലെ പുകശല്യം നാലാം ദിവസത്തിലേക്ക്; പരിഹാരം തേടി സി.പി.എം മാര്‍ച്ച് ഇന്ന്

കൊച്ചിയില്‍ നാലാം ദിവസവും പുക ശല്യം മാറ്റമില്ലാതെ തുടരുന്നു. രാജഗിരി എന്‍ജിനിയറിംഗ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ വിഷപ്പുകയെ തുടര്‍ന്ന് ചികിത്സ തേടി. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് ഇന്ന് സി.പി.എം മാര്‍ച്ച്.ഇന്നലെ വൈകിട്ട് 7.30 ഓട് കൂടിയാണ് വീണ്ടും പുക ശല്യമുണ്ടായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

രാജഗിരി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അലന്‍, ശരത്ത് എന്നിവര്‍ വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ചികില്‍സ തേടി . കാക്കനാട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ രാത്രി ഏറെ വൈകിയാണ് ആശുപത്രി വിട്ടത്.മാലിന്യ പ്ലാന്റിലെ പുക നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഇന്നും തുടരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. അതിനിടെ വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷനിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സി.പി.ഐ.എമ്മും പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീ അണയ്ക്കാന്‍ കഴിഞ്ഞെന്നും പുക ഭാഗികമായി നിയന്ത്രിക്കാനായെന്നും ഇന്നലെ ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കലക്ടറുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പുക ശല്യം രൂക്ഷമാവുകയായിരുന്നു. പ്ലാന്റിന്റെ സമീപ പ്രദേശമായ ചിറ്റയത്ത്കര നിവാസികള്‍ക്കും രാജഗിരി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് പുക മൂലം വീണ്ടും ബുദ്ധിമുട്ടുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button