സൗന്ദര്യസംരക്ഷണത്തിനായി നാം മുന്തിരി ജ്യൂസ് ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും. അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ല പ്രതിവിധിയാണ് മുന്തിരി ജ്യൂസ്.
ചില ഭക്ഷണം കഴിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ ഒന്നാണ് മുന്തിരി. മുന്തിരി ജ്യൂസായി പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. കലോറി വളരെ കുറവായത് കൊണ്ടുതന്നെ മുന്തിരി ശരീരഭാരം കുറയ്ക്കും. ശരീരത്തിലേക്ക് കാര്‍ബോഹൈഡ്രേറ്റ് അധികമാകാതെ സഹായിക്കുന്നതാണ് മുന്തിരി ജ്യൂസ്. ദിവസവും മൂന്ന് നേരം ആണ് മുന്തിരി ജ്യൂസ് കുടിക്കേണ്ടത്. പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.
Post Your Comments