Latest NewsGulf

യുഎഇയിലെ ജനങ്ങള്‍ക്ക് വീണ്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഏഴ് അടി ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യത

ദുബായ് : യുഎഇയിലെ ജനങ്ങള്‍ക്ക് വീണ്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് : ഏഴ് അടി ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യത.
ലെ മെസയദ്, അല്‍ അറാദ്, അബുദാബി സാദിയത് ഐലന്‍ഡ്, അല്‍ റഹ്ബ, അല്‍ ഷമാമ എന്നിവിടങ്ങളിലും നല്ല മഴ ലഭിച്ചു. ദുബായ്, അജ്മാന്‍, ഉമ്മല്‍ഖുവൈന്‍, ഫുജൈറ, ദിബ്ബ എന്നിവിടങ്ങളിലെ പല ഉള്‍പ്രദേശങ്ങളിലും തണുത്ത കാറ്റോടുകൂടി നേരിയ മഴയുണ്ടായി. ഞായറാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും കടല്‍ പ്രക്ഷുബ്ധമാകുമെന്നും ഏഴടി ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും അതിവേഗം ഒഴിവാക്കി വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു.

shortlink

Post Your Comments


Back to top button