ഗര്‍ഭകാലം വളരെ ശ്രദ്ധയോടെ ചിലവഴിക്കേണ്ട കാലമാണിത്. ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് നാം ശ്രദ്ധ പുലര്‍ത്തണം. എന്നിരുന്നാലും ഇതില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. ഈ കാലത്ത് ഭക്ഷണങ്ങളില്‍ ഒഴിവാക്കേണ്ടത് മധുരമാണ്. ഗര്‍ഭകാലത്ത് മധുരം കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ആസ്ത്മയ്ക്ക് കാരണമായേക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗര്‍ഭകാലത്ത് മധുരപാനീയങ്ങള്‍ അമിതമായി ഉപയോഗിച്ച 64 ശതമാനത്തോളം അമ്മമാരുടെ കുട്ടികള്‍ എട്ടോ ഒമ്പതോ വയസ് പ്രായമാകുമ്പോഴേക്കും ആസ്ത്മ രോഗികളായി തീരുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു.
മധുരം കുട്ടിയുടെ ശ്വാസഗതിയെ പ്രതികൂലമായി ബാധിക്കും. ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ജങ്ക് ഫുഡും. ജങ്ക് ഫുഡില്‍ കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്‌സ് എന്നിവ ധാരാളം ചേര്‍ത്തിട്ടുണ്ട്. ജങ്ക് ഫുഡ് മലബന്ധം പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്‌ഡോഗ് തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുക. രുചിയില്‍ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകള്‍ ചേര്‍ത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്.
Post Your Comments