Latest NewsLife Style

സ്ട്രോബറി കഴിക്കാം; ഈ രോഗങ്ങൾ അകറ്റാം

തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള ആരോഗ്യദായകമായ സ്ട്രോബറി ആന്‍റിഓക്സിഡന്‍റ് ഘടകങ്ങളാൽ സമ്പന്നമാണ്​. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദിവസവും രണ്ട് സ്ട്രോബറി വെച്ച് കഴിക്കുന്നത് നല്ലതാണ്. സ്ട്രോബറി ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. നിങ്ങള്‍ക്ക് അറി‍യാത്ത സ്ട്രോബറിയുടെ ഗുണങ്ങള്‍ നോക്കാം.

ഹൃദയാരോഗ്യത്തിന്

ഹൃദയത്തിന്‍റെ ആകൃതിയിലുളള സ്ട്രോബറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കോളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും സ്ട്രോബറി വളരെ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ട് തന്നെ ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

ദഹനത്തിന്

ശരിയായ രീതിയില്‍ ദഹനപ്രക്രിയ നടത്താന്‍ സഹായിക്കുന്ന ഒന്നാമ് ഈ ഫലം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ടും സ്ട്രോബറിക്ക് ദഹനത്തിന് ഉത്തമമാണ്.

ക്യാന്‍സറിനും..

ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കാനുളള കഴിയും ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളാൽ സമ്പന്നമായ സ്ട്രോബറിക്കുണ്ട്. ദിവസവും രണ്ട് സ്ട്രോബറി വെച്ച് കഴിക്കുന്നത് വളരെ നല്ലതാണ്.

രക്തസമ്മര്‍ദം

രക്തസമ്മര്‍ദം നിയന്ത്രിക്കാനും എരിച്ചില്‍ കുറയ്ക്കാനും സ്ട്രോബറി ഏറെ ഗുണം ചെയ്യും. സ്ട്രോബറയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.

തലമുടിക്ക്

നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാവുന്നു. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍‌ ഇത് മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button