തെളിഞ്ഞ ചുവപ്പ് നിറത്തിലുള്ള ആരോഗ്യദായകമായ സ്ട്രോബറി മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴങ്ങളില്‍ ഒന്നാണ്. ആന്‍റി ഓക്സിഡന്റ് ഘടകങ്ങളാൽ സമ്പന്നമായ ഈ പഴം നമ്മുടെ സൗന്ദര്യ സംരക്ഷണത്തിനു ഉത്തമമാണെന്ന് നമ്മളില്‍ എത്രപേര്‍ക്ക് അറിയാം? നിങ്ങളുടെ ചർമത്തെ മൃദുലവും സുന്ദരവുമാക്കാന് സ്ട്രോബറി സഹായിക്കും.
കൗമാരക്കാരായ പെണ്‍കുട്ടികളുടെ ഏറ്റവും വലിയ പ്രശ്നമാണ് മുഖക്കുരു. ഇത് തടയാന്‍ കുറച്ചു സ്ട്രോബറി മതി. ഏതാനും സ്ട്രോബറി എടുത്ത് നീര് പിഴിഞ്ഞെടുക്കുക. അതിലേക്ക് ഫ്രഷ് ക്രീമും ഒരു ടേബിൾ സ്പൂൺ തേനും ചേർക്കുക. ഇവ നന്നായി സംയോജിപ്പിക്കുകയും മുഖത്തും കഴുത്തിലും 15 മുതൽ 20 മിനിറ്റ് വരെ തേച്ചുപിടിപ്പിക്കുക. പിന്നീട് ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക. ഇവ തയാറാക്കി വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷികുകകയും ചെയ്യാം. തുടർച്ചയായ ദിവസങ്ങളിൽ ഉപയോഗിച്ചാൽ ചർമത്തിൽ മാറ്റം കാണും.
Read Also : കാലാനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ കരട് വ്യവസായ വാണിജ്യനയം: മന്ത്രി പി രാജീവ്
നിരന്തരം യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ പലരും. അത്തരക്കാരുടെ ഏറ്റവും വലിയ പ്രശ്നമാണ് ചര്‍മ്മം വരണ്ട് പരുക്കന്‍ ആകുന്നത്. കൂടാതെ, കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കുന്നതും അന്തരീക്ഷ മലിനീകരണവും ചർമത്തിന് മങ്ങൽ ഏൽക്കാനും കേടുപാടുകൾ സംഭവിക്കാനും വഴിവെക്കും. ഏത് കാലാവസ്ഥയിലും ഇത് സംഭവിക്കാം. ഇതിനും പരിഹാരം സ്ട്രോബറി. രണ്ട് ടേബിൾ സ്പൂൺ സ്ട്രോബറിയുടെ നീരും ചെറുനാരങ്ങാ നീരും ചേർത്തുള്ള മിശ്രിതം തയാറാക്കുക. മിശ്രിതം വിരൽ ഉപയോഗിച്ച് മുഖം വട്ടത്തിൽ നന്നായി തടവുക. എട്ട് മുതൽ പത്ത് മിനിറ്റ് വരെ ഇങ്ങനെ ചെയ്യുക. എല്ലാ ദിവസവും ഇത് ആവർത്തിച്ചാൽ മുഖത്തിന് തിളക്കം വർധിക്കും.
ഒരു ടേബിൾ സ്പൂൺ കൊക്കോ പൊടിയും സ്ട്രോബറി നീരും ജൈവ തേനും കൂട്ടിച്ചേർക്കുക. ശേഷം മുഖത്ത് പത്ത് മിനിറ്റ് വരെ തേച്ചുപിടിപ്പിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖ ചർമത്തിന് മൃദുത്വവും മയവും ലഭിക്കും.
Post Your Comments