Latest NewsIndia

രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികന്റെ ഭാര്യയും ആര്‍മിയിലേയ്ക്ക്

മുംബൈ: രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികന്റെ ഭാര്യയും ആര്‍മിയില്‍ ചേരാനൊരുങ്ങുന്നു. രണ്ടുവര്‍ഷം മുന്‍പ് ഭീകരരായുമുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ പ്രസാദ് മഹാദിക്കിന്റെ ഭാര്യ ഗൗരി മഹാദിക്(32) ആണ് ഭര്‍ത്താവിനോടുള്ള ആദര സൂചകമായി ആര്‍മിയില്‍ ചേരാനൊരുങ്ങുന്നത്. 2017ല്‍ അരുണാചല്‍ പ്രദേശിലെ തവാങില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് പ്രസാദ് കൊല്ലപ്പെട്ടത്.

ട്രെയിനിങ്ങിനു ശേഷം അടുത്ത വര്‍ഷം മാര്‍ച്ചിലാകും ഗൗരി ജോലിയില്‍ പ്രവേശിക്കുക. ചെന്നൈയിലെ ഓഫീസര്‍ ട്രെയിനിംഗ് അക്കാദമി(ഒറ്റിഎ)യിലാണ് ഗൗരി പരിശീലനം നടത്തുന്നത്. ജവാന്മാരുടെ വിധവമാര്‍ക്കുള്ള നോണ്‍ ടെക്നിക്കല്‍ വിഭാഗത്തില്‍ ലെഫ്റ്റനന്റ് ആയിട്ടാകും ഗൗരി ചുമതല ഏല്‍ക്കുക.

2018 നവംബര്‍ 30നും ഡിസംബര്‍ 4നുമായി ഭോപ്പാലില്‍ നടന്ന സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ഗൗരിയായിരുന്നു ഒന്നാം സ്ഥാനം നേടിയത്. 16 ഉദ്യോഗാര്‍ത്ഥികളെ പിന്തള്ളിയാണ് ഗൗരി ഈ നേട്ടം സ്വന്തമാക്കിയത്. വീരമൃത്യു വരിച്ച ജവാന്മാരുടെ ഭാര്യമാര്‍ക്കു വേണ്ടിയാണ് എസ്എസ്ബി(സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ്) പരീക്ഷ നടത്തിയത്. ഇതില്‍ ബാംഗ്ലൂര്‍, ഭോപ്പാല്‍, അലഹാബാദ് എന്നീ സെന്ററുകളില്‍ നിന്നായി 16 പേര്‍ ഉണ്ടായിരുന്നു. പരീക്ഷയില്‍ ഭര്‍ത്താവിന്റെ ചെസ് നമ്പറായ 28 ആണ് തനിക്കും ലഭിച്ചതെന്ന് ഗൗരി പറഞ്ഞു.

ഒരു സ്വകാര്യ കമ്പനിയിലെ സെക്രട്ടറിയും അഭിഭാഷകയുമായിരുന്ന ഗൗരിയെ 2015ലാണ് പ്രസാദ് വിവാഹം കഴിച്ചത്. പ്രസാദ് രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചതിനുപിന്നാലെ ഗൗരി ജോലി ഉപേക്ഷിക്കുകയും ആര്‍മിയില്‍ ചേരുന്നതിനുവേണ്ടി തയ്യാറെടുക്കുകയുമായിരുന്നു. ഇപ്പോള്‍ ഭര്‍ത്തൃ മാതാവിനൊപ്പം മഹാരാഷ്ട്രയിലെ വിരാറിലാണ് ഗൗരി താമസിക്കുന്നത്.

2012 മാര്‍ച്ചിലാണ് പ്രസാദ് ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നത്. ചെന്നൈയിലെ ഓഫീസര്‍ ട്രെയിനിംഗ് അക്കാദമി(ഒറ്റിഎ)യില്‍ തന്നെയായിരുന്നു പ്രസാദും. ബീഹാര്‍ റെജിമെന്റിലെ ഏഴാമത്തെ ബറ്റാലിയനില്‍ പോസ്റ്റ് ചെയ്ത മികച്ച ഉദ്യോ?ഗസ്ഥരില്‍ ഓരാളായിരുന്നു പ്രസാദെന്ന് ഗൗരി പറഞ്ഞു. തന്റെ ജോലിയില്‍ വളരെയധികം ആത്മാര്‍പ്പണമുള്ള വ്യക്തിയായിരുന്നു ജവാനെന്ന് ഒപ്പം ജോലി ചെയിരുന്നവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button