![](/wp-content/uploads/2019/02/plant-780580.jpg)
പാപ്പിനിശേരി: പാപ്പിനിശേരിയില്‍ കൂറ്റന്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് തുറന്നു. പാപ്പിനിശേരി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഹരിതകേരള മിഷന്‍ സഹായത്തോടെയാണ് ഇറച്ചിക്കോഴി അവശിഷ്ടം ശാസ്ത്രീയമായി സംസ്‌കരിക്കാനും വളമാക്കാനും വേണ്ടി തുരുത്തിയില്‍ റെന്ററിങ് പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി ഇ പി. ജയരാജന്‍ നിര്‍വഹിച്ചു.
പഞ്ചായത്തും ബഹറിന്‍ മലയാളികളുടെ കൂട്ടായ്മയായ ക്ലീന്‍ കണ്ണൂര്‍ വെന്‍ച്വര്‍ എന്ന സ്ഥാപനവും സംയുക്തമായാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. മൂന്ന് കോടിയിലധികം രൂപ പദ്ധതിക്കായി ചെലവഴിച്ചു. ഇതിനായി കൂറ്റന്‍ സംസ്‌കരണ പ്ലാന്റും വലിയ ബോയിലറും പത്ത് ടണ്ണിലധികം അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷി ക്കാനുള്ള ശീതികരിണിയും സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം പത്ത് ടണ്‍ മാലിന്യം സംസ്‌കരിക്കാനാവും.
പ്ലാന്റിലേക്ക് ആവശ്യമായ വെള്ളത്തിനായി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി മുഖേന സ്ഥാപിച്ച അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള കൂറ്റന്‍ ജലസംഭരണിയും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ നഗരസഭയിലേയും കല്യാശേരി, -കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തുത്തുകളിലെയും ഇറച്ചി മാലിന്യങ്ങളാണ് സംസ്‌കരിക്കുക.
Post Your Comments