കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവൃത്തി സിബിആര്‍ഇ സൗത്ത് ഏഷ്യ കമ്പനി ഏറ്റെടുത്തതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ‘വിനോദസഞ്ചാരം കണ്ണൂരിന്റെ പുതിയ സാധ്യതകള്‍’ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിന്റെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കാനാണ് പദ്ധതി. ബീച്ച് ടൂറിസത്തില്‍ വലിയ സംഭാവന നല്‍കാന്‍ ഉത്തരമലബാറിന് സാധിക്കും. തലശേരി പൈതൃക ടൂറിസം പദ്ധതി കണ്ണൂര്‍, വയനാട് എന്നിവിടങ്ങളെ കൂടി ഉള്‍പ്പെടുത്തി പുനരുജ്ജീവിപ്പിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിശദമായി തയ്യാറാക്കിയ പദ്ധതിരേഖ അംഗീകരിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലം ടൂറിസം വികസനത്തിന് അവധിക്കാലമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ മലബാറിന്റെ ടൂറിസ വികസന സാധ്യതകള്‍ കണ്ടെത്തി അവ പ്രായോഗികതലത്തില്‍ എത്തിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു. മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ലോകശ്രദ്ധ പിടിച്ചുപറ്റും. മന്ത്രിപറഞ്ഞു.
Post Your Comments