കറാക്കസ്: സഹായം നല്‍കാനെന്ന പേരില്‍ നുഴഞ്ഞുകയറി ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കയുടെ പദ്ധതിയെ ചെറുക്കാന്‍ വെനസ്വേലന്‍ അതിര്‍ത്തിയില്‍ സംഗീത മേള ആരംഭിച്ചു. ‘ ട്രംപ് ഹാന്‍ഡ്‌സ് ഓഫ് വെനസ്വേല’ അഥവാ ‘ട്രംപ് വെനസ്വേലയെ തൊട്ടുകളിക്കേണ്ട’ എന്ന പേരിലാണ് വെള്ളിയാഴ്ച സംഗീത പരിപാടി ആരംഭിച്ചത്.
വെനസ്വേലയെയും കൊളമ്പിയയെയും ബന്ധിപ്പിക്കുന്ന സൈമണ്‍ ബൊളിവര്‍ പാലത്തിന്റെ വെനസ്വേലന്‍ ഭാഗത്തു നടക്കുന്ന പരിപാടി ഞായറാഴ്ചവരെ നീളും. 150ല്‍ അധികം അന്താരാഷ്ട്ര കലാകാരന്മാരും വെനസ്വേലന്‍ സംഗീതജ്ഞരും ഇതിന്റെ ഭാഗമാകും.
വെനസ്വേലയുടെ സമാധാനവും സ്വയംഭരണാവകാശവും ജനാധിപത്യവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള കവികളും ബുദ്ധിജീവികളും മേളയുടെ ഭാഗമാകും. ‘യുദ്ധത്തിനില്ല’ എന്ന പേരിലും അറിയപ്പെടുന്ന പരിപാടി യുഎസ് സര്‍ക്കാരിന്റെ യുദ്ധനയത്തെ എതിര്‍ക്കുന്ന ശബ്ദങ്ങളുടെ ഏകോപനവുമാകും. മേള ഔദ്യോഗികമായി പ്രഖ്യാപിച്ച വെനസ്വേലന്‍ മന്ത്രി ജോര്‍ജ് റോഡ്രിഗസ് കൊളമ്പിയന്‍ വെസസ്വേലന്‍ പൗരന്മാര്‍ക്ക് ഒരുദിവസത്തെ സൗജന്യ വൈദ്യസഹായവും പ്രഖ്യാപിച്ചു.
Post Your Comments