
മുംബൈ: പാക്കിസ്ഥാനില്‍ നിന്നുളള പലചരക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് തീയിട്ടു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകരാണ് നവി മുംബൈയിലെ സനപടയിലെ സെക്ടര്‍ അഞ്ചിലെ കടയില്‍നിന്ന് ബലമായി പിടിച്ചെടുത്ത സാധനങ്ങള്‍ തീയിട്ടത്. മീറ്റ് വാലെ ഡോട്ട് കോം എന്ന കടയില്‍നിന്നാണ് സാധങ്ങള്‍ പിടികൂടിയത്.
പ്ര വര്‍ത്തകര്‍ കടയില്‍ അതിക്രമിച്ച് കയറുകയും സാധനങ്ങള്‍ വലിച്ച് പുറത്തെറിയുകയും ചെയ്തു. അതിന് ശേഷം സാധനങ്ങള്‍ അഗ്നിക്ക് ഇരയാക്കുകയും ഇനിമേല്‍ വില്‍ക്കരുതെന്ന് കടയുടമക്ക് താക്കീതും നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഷാന്‍ സ്പൈസസ് എന്ന പേരിലുള്ള ഉത്പന്നങ്ങളാണ് കടയില്‍ വില്‍ക്കാനായി വെച്ചിരുന്നത്.
Post Your Comments