ലാലിഗയില്‍ സെവിയക്കെതിരെ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ലയണല്‍ മെസ്സി ഹാട്രിക് നേടിയ കളിയില്‍ 4-2 നാണ് ബാഴ്‌സ സെവിയയെ തകര്‍ത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂ കാസില്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കും ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും വിജയിച്ചു.മെസിയുടെ കരിയറിലെ 50-ാം ഹാട്രിക്കാണ് സെവില്ലയുടെ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. 26, 67, 85 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍.
തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ലയണല്‍ മെസ്സിയുടെ ഹാട്രിക് മികവിലാണ് ബാഴ്‌സയുടെ മിന്നും ജയം. കളി തുടങ്ങി ഇരുപത്തഞ്ചാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയ മെസ്സി അറുപത്താറാം മിനുട്ടിലും എണ്‍പത്തിനാലാം മിനുട്ടിലും ഓരോ ഗോളുകള്‍ കൂടി നേടി. ലൂയി സുവാരസാണ് ബാഴ്‌സക്കു വേണ്ടി നാലാം ഗോള്‍ നേടിയത്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂ കാസില്‍, ഹടേഴ്‌സ് ഫീല്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കും ഫ്രഞ്ച് ലീഗില്‍ നൈംസ് ഒളിംപിക്കെയെ പി.എസ്.ജി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും പരാജയപ്പെടുത്തി.
Post Your Comments